ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ വേരറുക്കാൻ മുംബൈ പൊലീസ്, ദാവൂദിന്റെ സഹോദരപുത്രനെ മുംബൈ പൊലീസ് പിടികൂടി

Last Updated: വെള്ളി, 19 ജൂലൈ 2019 (17:52 IST)
ദാവൂദ് ഇബ്രാഹിം ഡി കമ്പനി വഴി നടത്തുന്ന ഹവാല പണമിടപാടുകൾ നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി മുംബൈ പൊലീസ്. ഇതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ മകൻ റിസ്‌വാനെ മുംബൈ പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തു. രാജ്യംവിടാൻ
ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽവച്ചാണ് റിസ്‌വാനെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്.

ഹവാല പണമിടപാടുകൾ നടത്തിയതിനും.ഭീഷൺപ്പെടുത്തി പണം തട്ടിയതിനും റിസ്‌വാന്റെ പേരിൽ കേസുകൾ നിലവിലുണ്ട്. ഡി കമ്പനിയുടെ ഹവാല പണമിടപാടുകളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നതിനായി പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ ഛോട്ടാ ഷക്കീലിന്റെ അനുയായി അഹമ്മദ് റാസയെ നേരത്തെ തന്നെ മുംബൈ പൊലീസ് പിടികൂടിയിരുന്നു.

ദുബായിൽ അറസ്റ്റ് ചെയ്ത റാസയെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തിൽ വച്ച് അഹമ്മദ് റാസയെ പൊലീസ് പിടിക്കുടി. പാകിസ്ഥാനിലിരുന്ന് ദാവുദ് ഇബ്രാഹിം ഡി കമ്പനിയിലൂടെ ഹവാല ഇടപാടുകൾ നടത്തുന്നതായി മുംബൈ പൊലീസിലെ രസസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :