മുംബൈ|
Last Updated:
ബുധന്‍, 21 മെയ് 2014 (11:50 IST)
തുടര്‍ച്ചയായ ക്ഷീണവും തലകറക്കവും ഹൃദ്രോഗത്തിന്റെ
ആരംഭമായേയ്‌ക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍. ബോധക്ഷയവും തലകറക്കവും നിസാരമായി തള്ളിക്കളയരുത്. തുടര്‍ച്ചയായി ബോധക്ഷയമുണ്ടാകുമ്പോള്‍ പരിശോധന നടത്തണം. ഇത് ഹൃദ്രോഗലക്ഷണമാകാനുള്ള സാധ്യത കൂടുതലാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദയ ധമനികളെ തടസ്സങ്ങള്‍ മൂലം മോഹാലസ്യം ഉണ്ടാകാറുണ്ട്. ഹൃദ്രോഗ മുള്ളവരിലുണ്ടാകുന്ന തലകറക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത്തരം സമയങ്ങളില്‍ അടിയന്തര ശുശ്രൂഷ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍ പറയുന്നു.
തലകറക്കവും ബോധക്ഷയവും വന്ന് ആശുപത്രിയിലെത്തുന്നവരില്‍ പത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഹൃദ്രോഗമുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നെഞ്ചു വേദന ശ്വാസ തടസ്സം കാഴ്‌ചക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ അടിയന്തര വൈദ്യസഹായം തേടണമന്ന് ഹൃദ്രോഗ വദഗ്‌ധര്‍ പറയുന്നു.
എന്നാല്‍ കുട്ടികളില്‍ സ്‌കൂളില്‍ അസംബ്ലിയ്‌ക്കായും മറ്റും നില്‍ക്കുമ്പോഴുണ്ടാകുന്ന തലകറക്കവും ബോധക്ഷയവും പേടിക്കേണ്ട കാര്യമല്ലെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇത് തുടരെത്തുടരെ സംഭവിക്കുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.