ഇസ്രായേലിന് പകരമായി മുംബൈ ആക്രമിക്കുമെന്ന് കത്ത്

 മുംബൈ സ്ഫോടനം , രാകേഷ് മാരിയ , മുംബൈ  , ഗാസ , ഇസ്രായേൽ
മുംബൈ| jibin| Last Modified തിങ്കള്‍, 28 ജൂലൈ 2014 (12:32 IST)
ഗാസയിൽ നടത്തുന്ന കൊടും ക്രൂരതകള്‍ക്ക് പകരമായി മുംബൈ നഗരത്തെ ആക്രമിക്കുമെന്ന് അജ്ഞാതരുടെ ഭീഷണി. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കമ്മിഷണര്‍ രാകേഷ് മാരിയയ്ക്ക് ലഭിച്ച കത്തിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന ഈ വിവരമടങ്ങിയിരിക്കുന്നത്.

കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമായ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കനത്ത ജാഗ്രതാ നിർദ്ദേശത്തിന് പൊലീസും ഭരണകൂടവും നിർദ്ദേശം നൽകിയിട്ടുണ്ട്.

1993ൽ നടന്ന ആക്രമണത്തെക്കാളും ഭീകരമായിരിക്കും ഇത്തവണയെന്നാണ് കമ്മീഷണര്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നത്. ഹിന്ദിയിലും ഇംഗ്ളീഷിലുമായി എഴുതിയിട്ടുള്ള കത്തിന്റെ അവസാനം മുജാഹിദ്ദീൻ എന്നെഴുതിയാണ് ഒപ്പിട്ടുള്ളത്.

നഗരത്തിൽ റംസാൻ ആഘോഷങ്ങൾ നടക്കുന്നതിനാൽ പ്രത്യേക സുരക്ഷയ്ക്കാണ് പൊലീസ് നിർദ്ദേശം നൽകിയിട്ടുള്ളത്. മുംബൈ സ്ഫോടനക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രാകേഷ് മാരിയ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :