മുംബൈ|
Last Modified ബുധന്‍, 23 ജൂലൈ 2014 (16:51 IST)
മുന്‍ കാമുകന്‍ നെസ് വാഡിയ മുറിയില്‍ പൂട്ടിയിട്ട് കത്തുന്ന സിഗരറ്റ് മുഖത്തെറിഞ്ഞ് പൊളളിക്കാന്‍ ശ്രമിച്ചതായി ബോളിവുഡ് താരം പ്രീതി സിന്റ. മുംബൈ പൊലീസിന് നല്‍കിയ മൊഴിയിലാണ് പ്രീതി ഇക്കാര്യം വെളിപ്പെടുത്തിയത്.
പരാതിയ്ക്ക് കാരണമായ സംഭവം നടന്ന മെയ് 30 ന് മുമ്പായിരുന്നു ഇത്. അക്കാലത്ത് നെസ് വാഡിയയുടെ പെരുമാറ്റം ക്രൂരമായിരുന്നു. കത്തുന്ന സിഗരറ്റ് മുഖത്തെറിയുകയും മുറിയില്‍ പൂട്ടിയിടുകയും തന്നെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് മുംബൈ പോലീസ് കമ്മീണര്‍ രാകേശ് മരിയക്ക് അയച്ച കത്തില്‍ പ്രീതി പറയുന്നു.
അവസരം കിട്ടിയാല്‍ വാഡിയ തന്നെ കൊലപ്പെടുത്തുമെന്നും തന്റെ ജീവിതത്തില്‍നിന്നും വാഡിയയെ അകറ്റിനിര്‍ത്തിയാലേ തനിക്ക് സമാധാനമായി ജീവിക്കാന്‍ പറ്റുവെന്നും പ്രീതി കത്തില്‍ പറയുന്നു. അതേസമയം നെസ് വാഡിയയെ ഉപദ്രവിക്കാന്‍ വേണ്ടിയല്ല തന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് കേസ് നല്‍കിയതെന്നും പ്രീതി വിശദീകരിക്കുന്നു .