മുംബൈ|
vishnu|
Last Modified ബുധന്‍, 23 ജൂലൈ 2014 (14:07 IST)
ഒരു വായില്‍ 232 പല്ലുകള്‍! എന്താ സംശയം തോന്നുന്നുണ്ടൊ? സംഗതി സത്യമാണ്, മുംബൈയിലാണ് ഇത്തരത്തില്‍ ഒരു മെഡിക്കല്‍ കേസ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബുള്‍ധാനയിലെ ആഷിക് ഗാവി എന്ന പതിനേഴുകാരന്‍ തന്റെ വായില്‍ വലതുവശത്ത് ഉണ്ടായ് മുഴ നീക്കം ചെയ്യുന്നതിനായാണ് പത്തുദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ഇയാളുടെ കീഴ്താടിയില്‍ ആപൂര്‍വ്വമായി മാത്രം ഉണ്ടാകാവുന്ന അണപ്പല്ലുകളുടെ ക്രമം തെറ്റിയുള്ള വളര്‍ച്ചയാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇയാള്‍ക്ക് ഉടന്‍ തന്നെ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ച ഡോക്ടര്‍മാര്‍ പോലും ഞെട്ടിപ്പോകുന്ന തരത്തിലാണ് ഇയാളുടെ വായില്‍ നിന്ന് പല്ലുകള്‍ പുറത്തെടുത്തത്.232 എണ്ണം! പറിച്ചെടുത്ത അണപ്പല്ലില്‍ ഏറ്റവും വലുതിന് 3.5x2 സെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നു.
മറ്റുള്ളവയൊക്കെ ചെറിയ തരികള്‍ പോലെയുള്ളവയും.ഈ ചെറിയ പല്ലുകള്‍ ഭാവിയില്‍ അണപ്പല്ലുകളായി വളരാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വളരെ ശ്രമകരമായിരുന്നു ആഷിക്കിനെ ചികിത്സിക്കല്‍, കാരണം ഇയാളുടെ അണപ്പല്ലുകള്‍ ക്രമാതീതമായി വളര്‍ന്ന ഭാഗം പാറപോലെ ഉറച്ചിരുന്നു.
മൂന്നിലേറെ ഡോക്ടര്‍മാരാണ് ഇത് ഡ്രില്‍ ചെയ്ത് തുരക്കാന്‍ പരിശമിച്ചത്. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. പിന്നീട് ഉളിയും കൊട്ടുവടിയും ഉപയോഗിച്ചാണ് ഇത് സാധിച്ചത്. ഏഴുമണിക്കൂറെടുത്തു ആഷിക്കിന്റെ രോഗമുള്ള മോണ വൃത്തിയാക്കാന്‍!
വിധര്‍ഭയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ആഷിക്കിനെ ചികിത്സക്കാവശ്യമായ ര്‍ണ്ടുലക്ഷം രൂപ കണ്ടെത്തിയത് രാജിവ് ഗാന്ധി ജീവ്ദായി ആരോഗ്യ യോജന പദ്ധതിയിലൂടെയാണ്. പണമില്ലത്തതിനാലായിരുന്നു ആഷികിന് ചികിത്സ നേര്‍ത്തേ ലഭിക്കതിരുന്നത്. ഇത് ഇയാളുടെ പല്ലുകള്‍ വളര്‍ന്നുകൊണ്ടെയിരിക്കാന്‍ കാരണമായി.
ഇനിയും വൈകിയിരുന്നെങ്കില്‍ മുഖത്തിന്റെ രൂപം മാറുന്നതിനും ഭക്ഷണം കഴിക്കാനും ആഷിക്കിന് കഴിയാതെ വരികയും ചെയ്തേനേ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.