പാക് - അഫ്ഗാന്‍ ചാരസംഘടനകള്‍ കൈകോര്‍ക്കുന്നു, കരുതലോടെ ഇന്ത്യ

ഇസ്ലാമാബാദ്| VISHNU N L| Last Modified ചൊവ്വ, 19 മെയ് 2015 (15:05 IST)
അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്കുള്ള മേല്‍ക്കൈ എന്നും പാകിസ്ഥാന്റെ തലവേദനയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഫ്ഗാനെ കൂടെക്കൂട്ടുന്നതില്‍ പാകിസ്ഥാന്‍ വിജയം കൈവരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനെ ഇന്ത്യന്‍ ചേരുയില്‍ നിന്ന് അടര്‍ത്താന്‍ പാകിസ്ഥന്‍ അവിടുത്തെ രഹസ്യാന്വേഷണ സംഘടനയുമായി കൈകോര്‍ത്തതായാണ് വിവരം. പാകിസ്താനിലെ ഐ.എസ്.ഐയും അഫ്ഗാന്‍ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യുരിറ്റിയും (എന്‍.ഡി.എസ്) തമ്മില്‍ ഇതു സംബന്ധിച്ച കരാര്‍ കഴിഞ്ഞ ആഴ്ച ഒപ്പുവച്ചിരുന്നു.

പാക്, അഫ്ഗാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് പാകിസ്താന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ അഷിം ബജ്‌വയും സമ്മതിച്ചിട്ടുണ്ട്. നവാസ് ഷെരീഫിന്റെ കാബൂള്‍ പര്യടന വേളയിലാണ് കരാര്‍ ഒപ്പുവച്ചതെന്നാണ് വിവരം. എന്നാല്‍ കരാര്‍ അഫ്ഗാന് ഒരു പ്രയോജനവും നല്‍കുന്നതല്ലെന്ന വിമര്‍ശനവുമായി അഫ്ഗാനിസ്താന്‍ എം.പിമാര്‍ രംഗത്തെത്തി. വിഷയത്തില്‍ നാഷണല്‍ സെക്യുരിറ്റി കൗണ്‍സിലിനെ വിളിച്ചുവരുത്തി പാര്‍ലമെന്ററി സമിതി വിശദീകരണം തേടണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. കരാര്‍ ഒപ്പുവച്ചതോടെ സര്‍ക്കാര്‍ പാകിസ്താനു മുന്നില്‍ കീഴടങ്ങിയെന്നും ആരോപണമുണ്ട്.

എന്നാല്‍ എന്‍.ഡി.എസ്
ഇത് നിഷേധിച്ചിട്ടുണ്ട്. ദേശീയ താല്‍പര്യത്തിന് വിരുദ്ധകല്ല കരാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലാണെന്നും എന്‍.ഡി.എസ് അറിയിച്ചു. രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റത്തിനും സംയുക്ത ഏറ്റുമുട്ടലുകളുള്‍പ്പടെയുള്ള സഹകരണത്തിനുള്ളതാണ് കരാര്‍. എന്നാല്‍ അഫ്ഗാന് പാകിസ്ഥാന്‍ ആയുധങ്ങളോ പരിശീലനമോ നല്‍കില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

പാക് നീക്കത്തെ കരുതലൊടെയാണ് ഇന്ത്യയുടെ ചാര സംഘടനയായ റോ കാണുന്നത്. അഫ്ഗാനിസ്താന്‍ വിഷയങ്ങളില്‍ യു.എസ്, അഫ്ഗാന്‍, ഇന്ത്യന്‍ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഇടപെട്ടിരുന്നത്. അതിനാല്‍ തന്നെ ഇന്റ്ന്യയ്ക്ക് അഫ്ഗാനില്‍ നിര്‍ണ്ണായക സ്വാധീനവുമുണ്ട്. ഇത് മറികടക്കുകയാണ് പാക് ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :