കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു: മുഷറഫ്

   പർവേസ് മുഷറഫ് , കാർഗിൽ യുദ്ധം , കാര്‍ഗില്‍ യുദ്ധം , പാകിസ്ഥാന്‍ - ഇന്ത്യ
കറാച്ചി| jibin| Last Modified തിങ്കള്‍, 18 മെയ് 2015 (12:05 IST)
കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ കഴുത്തിനു കുത്തിപ്പിടിക്കുന്ന രീതിയിലായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രതിരോധമെന്ന് പാകിസ്ഥാന്‍ മുൻപ്രസിഡന്റും കരസേന മേധാവിയുമായിരുന്ന ജനറൽ പർവേസ് മുഷറഫ്. യുദ്ധത്തില്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നു, മിക്കപ്പോഴും അത് നേരില്‍ കാണുകയും ചെയ്തു. യുദ്ധത്തിലെ പാക് നീക്കങ്ങള്‍ ഇന്ത്യക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്നും മുഷറഫ് പറഞ്ഞു

കാർഗിൽ യുദ്ധത്തിൽ വ്യത്യസ്ഥമായ രീതിയായിരുന്നു പാകിസ്ഥാന്‍ പിന്തുടര്‍ന്നിരുന്നത്. പാക് നീക്കങ്ങള്‍ ഒരിക്കല്‍ പോലും ഇന്ത്യക്ക് മനസിലാക്കാന്‍ സാധിച്ചില്ല. സൈന്യത്തിനു പുറമെ അർധസൈനിക വിഭാഗത്തെയും അണിനിരത്തി നാലുവശങ്ങളിൽ നിന്നും ഇന്ത്യയെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ശരിക്കും പ്രതിസന്ധിയിലായെന്നും. പരാജയം രുചിച്ചിരുന്നുവെന്നും മുഷറഫ് കൂട്ടിച്ചേർത്തു.

കശ്മീരിൽ നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ പ്രദേശത്തേക്കു നുഴഞ്ഞുകയറിയതാണ് കാർഗിൽ യുദ്ധത്തിനു കാരണമായത്. ഇന്ത്യൻ സേനയുടെ ശക്തമായ പ്രതിരോധത്തെത്തുടർന്നാണ് പാക്കിസ്ഥാൻ യുദ്ധത്തിൽ നിന്നു പിന്മാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :