ഷാറുഖിന്റെ ഡ്രൈവര്‍ 17കാരിയെ ബലാത്സംഗം ചെയ്തു

ഷാറൂഖ് ഡ്രൈവര്‍ , മുംബൈ , ബലാല്‍സംഗം
മുംബൈ| jibin| Last Updated: വ്യാഴം, 26 ജൂണ്‍ 2014 (15:26 IST)
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഡ്രൈവര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി. ബോളിവുഡ് നടി സംഗീത ബിജ്ലാനിയുടെ വീട്ടു വേലക്കാരിയായ 17കാരിയെയാണ് ഷാറുഖിന്റെ ഡ്രൈവറായ രാജേന്ദ്രകുമാര്‍ ഗൌതം എന്ന പിന്റു മിശ്ര ബലാത്സംഗം ചെയ്തത്.
പെണ്‍ക്കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ് പിന്റു മിശ്ര പരിചയപ്പെട്ടത്. താന്‍ ഷാറൂഖിന്റെ ഡ്രൈവറാണെന്ന് പറഞ്ഞാണ് പിന്റു മിശ്ര പെണ്‍ക്കുട്ടിയെ കണ്ടതും പരിചയപ്പെട്ടതും. ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ചാല്‍ നല്ല ജോലി വാങ്ങിത്തരാമെന്ന് ഇയാള്‍ പ്രലോഭിക്കുകയും തുടര്‍ന്ന് പെണ്‍ക്കുട്ടി നിലവിലെ ജോലി ഉപേക്ഷിച്ച് പിന്റു മിശ്രയുടെ അടുത്തെത്തുകയുമായിരുന്നു.

പിന്നീട് ഇയാള്‍ നലാസ് പൊറയിലെ ഹോട്ടലിലെ മുറിയില്‍ കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ഈ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍ക്കുട്ടി ധൈര്യം സംഭരിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബലാത്സംഗ വിഷയം വാര്‍ത്തയായതോടെ ഷാറൂഖിന്റെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. ഇയാള്‍ താരത്തിന്റെ വാഹനവ്യൂഹത്തിലെ ഒരു വണ്ടി ഓടിക്കുന്നയാള്‍ മാത്രമാണെന്നും കുറച്ചു കാലം കുട്ടികളെ കൊണ്ടുപോയത് ഒഴിച്ചാല്‍ ഷാറൂഖുമായോ കുടുംബവുമായോ ബന്ധമുള്ള ആള്‍ അല്ലെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ലാത്തൂര്‍ സ്വദേശിയായ യുവതി അഞ്ച് മാസം മുമ്പാണ് മുംബൈയില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :