മുംബൈ|
Last Modified വ്യാഴം, 26 ജൂണ്‍ 2014 (09:08 IST)
മുംബൈയില്‍ മലയാളി പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണത്തിന് മൂന്ന് സംഘങ്ങള്‍. താനെ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ വസന്ത് ജാധവ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ പ്രധാന പ്രതിക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കൂടെ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ മലയാളിയാണ്. എന്നാല്‍, പ്രധാന പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നുപേരുടെയും വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസുകാരോട് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ കാര്‍ത്തിക് എന്നയാള്‍ക്കുവേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്.
പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പ്രധാന പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.
ഇതിനിടെ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി. പെണ്‍കുട്ടി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോംബിവ്‌ലിയില്‍ തിങ്കളാഴ്ച രാത്രിയാണ് മലയാളിയായ പ്ലസ്ടു വിദ്യാര്‍ഥിനി ബലാത്സംഗം ചെയ്യപ്പെട്ടത്.