മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ തമിഴ്നാടിന്റെ പുതിയ ഹര്‍ജി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (12:08 IST)
മുല്ലപ്പെരിയാറില്‍ സുപ്രീംകോടതിയില്‍ തമിഴ്‌നാട് പുതിയ ഹര്‍ജി നല്‍കി. കേരളം പാട്ടക്കരാര്‍ ലംഘിക്കുന്നതായി ആരോപിച്ചാണ് ഹര്‍ജി. പാട്ടഭൂമിയിലെ കേരളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹരിത ട്രിബ്യൂണലില്‍ സമാനമായ ഹര്‍ജി നേരത്തേ തമിഴ്‌നാട് സമര്‍പ്പിച്ചിരുന്നു. 1886 കരാറിലെ പാട്ടഭൂമിയില്‍ കേരളം പാര്‍ക്കിംഗ് സൗകര്യം നിര്‍മിക്കുന്നുവെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.

കേരളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നാണ് തമിഴ്‌നാടിന്റെ ആരോപണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി വിലക്കണമെന്നാണ് തമിഴ്‌നാട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :