തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:58 IST)
കേരളത്തിലെ ത്രിതല പഞ്ചായത്തടക്കമുള്ള തദ്ദേശഭരണ സ്ഥപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടക്കും. ഇത്തവണ രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ അറിയിച്ചു.
രാജ്യത്താദ്യമായി തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയായിരിക്കും കേരളത്തില്‍ ഉപയോഗിക്കുക. ഇതിനായുള്ള ഫീല്‍ഡ് തല പ്രവൃത്തനങ്ങള്‍ നാളെ മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥര്‍ വീടുകളിലത്തി വിവരങ്ങള്‍ ശേഖരിക്കും.
ഇത്തവണ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും ഇലക്ട്രാണിക് വോട്ടിങ് യന്ത്രമായിരിക്കും ഉപയോഗിക്കുക. ഇതിനായി സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.