ആലപ്പുഴ|
Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:44 IST)
രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.പുന്നപ്രയില്‍ 220 കെവി സബ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്.
പുറത്തു നിന്നു വൈദ്യുതി വാങ്ങിയതിന്റെ 900 കോടിയുടെ ബാധ്യതയാണ് വൈദ്യുതി വകുപ്പിനുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലം ജല വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല.ഈ സാഹചര്യത്തില്‍ ഈ വര്‍ഷം കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് ആശങ്കയുണ്ട് ആര്യാടന്‍ പറഞ്ഞു.
വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങള്‍ സ്വയം തയ്യാറാകുക മാത്രമാണ് ഏക പോംവഴിയെന്നും മഴ കുറഞ്ഞതു മൂലം അണക്കെട്ടുകളിലെ ജലസമ്പത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ അണക്കെട്ടുകളില്‍ 96 ശതമാനം വെള്ളമുണ്ടായിരുന്നെങ്കില്‍ ഇക്കുറി 76 ശതമാനം വെള്ളമേയുള്ളുവെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.