മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹര്‍ജി നാളെ പരിഗണിക്കും

മുല്ലപ്പെരിയാര്‍ , പുനഃപരിശോധനാ ഹര്‍ജി , അണക്കെട്ട്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (15:40 IST)
മുല്ലപ്പെരിയാര്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് സി നാഗപ്പനും. ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി ചൊവ്വഴ്‌ച പരിഗണിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തോളം മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു നാഗപ്പന്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്‍കിയതിനെതിരെ കേരളം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയാണ് ചൊവ്വഴ്‌ച പരിഗണിക്കുന്നത്. വിഷയത്തിലെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന കേരളത്തിന്റെ അപേക്ഷയും അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. 1886ല്‍ നിലവില്‍ വന്ന കരാര്‍ ഇന്ന് പ്രാധാന്യം അര്‍ഹിക്കുന്നതല്ലെന്നും കേരളം വാദിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :