തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 26 നവംബര്‍ 2014 (12:42 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രിയെ കാണുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.
അണക്കെട്ടിന്റെ അപകടാവസ്ഥയും, കഴിഞ്ഞ ആഴ്ച് അണക്കെട്ടില്‍ ആശങ്കയുയര്‍ത്തി ജലനിരപ്പ് കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം കൈക്കൊണ്ട സുരക്ഷാ മുന്‍കരുതലുകളും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗവും വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം പക്ഷിപ്പനി ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പുകളുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം വിലയിരുത്തും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.