മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനം

  മുല്ലപ്പെരിയാര്‍ , സര്‍വകക്ഷി യോഗം , കേരളം , തമിഴ്നാട്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (17:46 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം നേരിട്ട് നല്‍കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, ജലവിഭവ മന്ത്രി പിജെ ജോസഫ് എന്നിവരാണ് പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബുധനാഴ്ച്
ഉച്ചകഴിഞ്ഞ് നടന്ന സര്‍വകക്ഷി യോഗത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. അണക്കെട്ടിന്റെ നില നില്‍പ്പിനെ കുറിച്ച് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള സംഘങ്ങള്‍ പഠനം നടത്തണമെന്നും പ്രധാനമന്ത്രിയോട് കേരള സംഘം ആവശ്യപ്പെടും. ഈ വിഷയത്തില്‍ ആശങ്കയകറ്റാനായി വിശദമായ പഠനം നടത്തുന്നതിന് വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ ആഴ്ച് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം വെള്ളം കയറി നശിച്ചിരുന്നു. അതിനെ തുടര്‍ന്ന് വനം, പരിസ്ഥിതി പ്രശ്നങ്ങളില്‍ ഹരിത ട്രൈബ്യൂണലിന് പരാതി നല്‍കാനും തീരുമാനമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയുടെ ആവശ്യം ഇല്ലെന്നും. സുരക്ഷ നല്‍കാന്‍ കേരളത്തിന് കഴിയുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പിജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :