1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mukesh Ambani in Kedarnath Temple

ബദരീനാഥ്, കേദര്‍നാഥ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി

ambani
ambani
ബദരീനാഥ്, കേദര്‍നാഥ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് അഞ്ച് കോടി രൂപ സംഭവാന നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപാവലിക്ക് മുന്നോടിയായാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്. 
 
ബദരീനാഥ്-കേദര്‍നാഥ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മുകേഷ് അംബാനിയെ സ്വീകരിച്ചു. പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും സംഭാവന നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് മുകേഷ് അംബാനി. കഴിഞ്ഞ വര്‍ഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അന്നദാന ഫണ്ടിലേക്ക് ഒന്നരക്കോടി നല്‍കിയിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു; 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും