'വ്യക്തിപരമായി വളരെ ദുഃഖകരമായ ദിനമാണിന്ന്'; രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ മുകേഷ് അംബാനി

tata ambani
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2024 (14:46 IST)
tata ambani
വ്യക്തിപരമായി വളരെ ദുഃഖകരമായ ദിനമാണിന്നെന്ന് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ മുകേഷ് അംബാനി. പ്രിയപ്പെട്ട സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷികമൂല്യങ്ങളും വളരെ പ്രശംസനീയമായിരുന്നുവെന്ന് മുകേഷ് അംബാനി പറഞ്ഞു.

രാജ്യത്തെ ഓരോ പൗരനും പ്രിയപ്പെട്ട വ്യക്തിയായിരുന്നു ടാറ്റ. അദ്ദേഹത്തിന്റെ വിയോഗം ഓരോ ഇന്ത്യക്കാരന്റെയും നഷ്ടമാണ്. നിരവധി പേരാണ് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. ദീര്‍ഘവീക്ഷണമുള്ള വ്യവസായിയും അസാധാരണ മനുഷ്യനുമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :