ചെറുകിട സംരംഭകര്‍ക്കായി മുദ്ര ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു

ന്യൂഡെല്‍ഹി| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (18:18 IST)
കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മൈക്രോ യൂണിസ്റ്റ് ഡെവലപ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി ലിമിറ്റഡ് (മുദ്ര) ബാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ചെറുകിട സംരഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷംരൂപവരെ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബാങ്ക് തുടങ്ങിയത്. 20,000 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം.സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് വഴി സഹായം ലഭിക്കുക. സംസ്ഥാന, പ്രാദേശികതല കോ - ഓര്‍ഡിനേറ്റര്‍മാരുമായി സഹകരിച്ചും ബാങ്ക് പ്രവര്‍ത്തിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :