കൊളംബോ|
jibin|
Last Modified വെള്ളി, 3 ഏപ്രില്‍ 2015 (16:02 IST)
ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ലങ്കൻ സമുദ്രാതിർത്തിയിൽ മീൻ പിടിക്കുന്നത് തടയുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രീപാല സിരിസേന. ലങ്കൻ ഭാഗത്ത് മത്സ്യബന്ധനം നടത്തിയാല്‍ ഇന്ത്യന്‍ ബോട്ടുകള്‍ പിടിച്ചെടുക്കും. ഈ കാര്യം നാവിക സേനയുമായി സംസാരിച്ചിട്ടുണ്ട്. സമുദ്രാതിർത്തി ലംഘിക്കുന്ന ബോട്ടുകൾ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിരിസേന പറഞ്ഞു.
ഫെബ്രവരിയിൽ
ഇന്ത്യ സന്ദർശിച്ചപ്പോൾ ലങ്കൻ സമുദ്രാതിർത്തിയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ മത്സ്യം പിടിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ തകരാതെ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സിരിസേന പറഞ്ഞു. ഇന്ത്യയെ പ്രീണിപ്പിക്കാനായി ലങ്കയിൽ ഇന്ത്യക്കാർക്കും മീൻ പിടിക്കാനുള്ള അവകാശം ഗവൺമെന്റ് നൽകിയതായി പ്രതിപക്ഷ പാർട്ടിയായ നാഷണൽ ഫ്രീഡം ഫ്രണ്ട് ആരോപിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.