വത്തിക്കാന്‍ സിറ്റി|
aparna shaji|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (18:09 IST)
പാവങ്ങളുടെ അമ്മ മദര്‍ തെരേസയെ സെപ്തംബര്‍ 4 ന് വത്തിക്കാനിൽ വെച്ച് വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. കര്‍ദ്ദിനാളുമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുവാനുള്ള നടപടികൾക്ക് അന്തിമ തീരുമാനം ഉണ്ടായത്.
വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ രണ്ട് അത്ഭുതങ്ങൾ ആവശ്യമാണ്. കൊൽക്കത്തയിൽ നടന്ന ആദ്യത്തെ അത്ഭുതം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തിന് ആവശ്യമായ രണ്ടാമത്തെ അത്ഭുതം കഴിഞ്ഞ ഡിസംബറിൽ മാർപ്പാപ്പ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മദർ തെരേസയെ വിശുദ്ധ പദവിയിലേക്ക് പരിഗണിച്ചത്.
മദർ തെരേസയുടെ മധ്യസ്ഥതയാൽ മോണിക്ക ബെസ്‌റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമായ സംഭവമാണ് രണ്ടാമത്തെ അത്ഭുതമായി വത്തിക്കാന്റെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കോസസ് ഓഫ് ദ സെയ്ന്റ്സ് സ്ഥിരീകരിച്ചത്. കരുണയുടെ വർഷമായി 2016 നെ ആചരിക്കുന്ന സഭ സെപ്തംബർ 4 മദർ തെരേസയുടെ സ്മരണക്കായി നീക്കിവെച്ചിരിക്കുന്ന ദിവസം തന്നെയാണ് വിശുദ്ധയാക്കുന്ന ചടങ്ങും നടക്കുക.
സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച മദര്‍ തെരേസ അശരണരായവര്‍ക്കും അനാഥര്‍ക്കും അഭയം നല്‍കി. കൊല്‍ക്കത്തയിലായിരുന്നു മുഖ്യമായും മദര്‍ തെരേസ പ്രവര്‍ത്തിച്ചിരുന്നത്. കുഷ്ഠ രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കുവാനും യാതൊരു മടിയുമില്ലാതെ അവര്‍ തെരുവോരങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. 1997 ല്‍ 87 ആം വയസ്സിലാണ് മദര്‍ തെരേസ മരിച്ചത്.
മദര്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്ത് മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാരുടെ പ്രാര്‍ത്ഥനകൊണ്ട് മോണിക്ക ബെസ്‌റ എന്ന ബംഗാളി സ്ത്രീയുടെ ട്യൂമര്‍ ഭേദമായ സംഭവമാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ച അത്ഭുത പ്രവര്‍ത്തി. ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയ കേന്ദ്രമായിരുന്നു മദര്‍ തെരേസ.
കഴിഞ്ഞ ഡിസംബറിലാണ് മദര്‍ തെരസയെ വിശുദ്ധ പദവിയിലേക്ക് പരിഗണിച്ചത്. സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച മദര്‍ തെരേസ അശരണരായവര്‍ക്കും അനാഥര്‍ക്കും അഭയം നല്‍കി. കൊല്‍ക്കത്തയിലായിരുന്നു മുഖ്യമായും മദര്‍ തെരേസ പ്രവര്‍ത്തിച്ചിരുന്നത്. കുഷ്ഠ രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കുവാനും യാതൊരു മടിയുമില്ലാതെ അവര്‍ തെരുവോരങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. 1997 ല്‍ 87 ആം വയസ്സിൽ അന്തരിച്ച് മദർ തെരേസയെ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ വാഴ്ത്തപ്പെട്ടവളായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരുന്നു.