മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു മോഹൻലാലെന്ന് ബെന്യാമിൻ

മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു മോഹൻലാലെന്ന് ബെന്യാമിൻ

കോട്ടയം| aparna shaji| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (17:24 IST)
സംവിധായകൻ മേജർ രവിയാൽ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് എന്ന പ്രസ്താവനയുമായി പ്രശസ്ത എഴുത്തുകാരൻ രംഗത്ത്.പേരിനൊപ്പം ലെഫ്റ്റനന്റ് കേണൽ എന്ന പദവി ലഭിച്ച സന്തോഷത്തിലാണ് മോഹൻലാൽ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് കോട്ടയത്ത് വെച്ച് ബെന്യാമിൻ അഭിപ്രായപ്പെട്ടു.

മുൻപ് ജെ എൻ യു വിഷയം സംബന്ധിച്ച് മോഹൻലാൽ എഴുതിയ ബ്ലോഗിനെ വിമർശിച്ചുകൊണ്ട് ബെന്യാമിൻ രംഗത്തു വന്നിരുന്നു.
രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോട് സ്‌നേഹവും ബഹുമാനവുമുണ്ടെങ്കിലും രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്തെ സ്‌നേഹിക്കല്‍ ആണെന്നു പറയുന്നതില്‍ ഒരു വലിയ അപകടമുണ്ടെന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടിരുന്നു.

മോഹൻലാൽ സംവിധായകൻ മേജർ രവിയാൽ
തെറ്റിദ്ധരിക്കപ്പെട്ട നടനാണ് എന്ന് പറയുന്നതിനോടൊപ്പം മേജര്‍ രവിയും തെറ്റിദ്ധരിക്കപ്പെട്ടതായിരുന്നുവെന്ന് ബെന്യാമിന്‍ കൂട്ടിച്ചേർത്തു.

രാജ്യത്ത് അസഹിഷ്‌ണുത മുൻപത്തെ സർക്കാരിന്റെ കാലത്ത് നിലനിന്നിരുന്നെങ്കിലും നിയമത്തിന്റെ പിന്തുണയോടെ വർഗീയതയെ അനുകൂലിച്ച് പ്രവർത്തനങ്ങ‌ൾ നടക്കുന്നത്മോദി അധികാരത്തില്‍ വന്ന ശേഷമാണെന്നും ബെന്യാമിന്‍ കോട്ടയത്ത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :