ആണ്‍കുഞ്ഞിനുവേണ്ടി യുവതി മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (20:04 IST)
ആണ്‍കുഞ്ഞിനുവേണ്ടി യുവതി മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരാണ് സംഭവം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തന്റെ 3 പെണ്‍കുഞ്ഞുങ്ങളെയാണ് യുവതി കൊലപ്പെടുത്തിയത്. ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചായിരുന്നു ഓരോ തവണയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ജനിക്കുന്നത് പെണ്‍കുഞ്ഞുങ്ങളായതിനാല്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 2 ന് ജനിച്ച ഇവരുടെ മൂന്നാമത്തെ കുഞ്ഞിന്റെ മരണത്തിലുണ്ടായ സംശങ്ങളെ തുടര്‍ന്നാണ് മുമ്പ് ജനിച്ച രണ്ടു കുഞ്ഞുങ്ങളെയും ഇവര്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :