അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയി; മിനിലോറിക്ക് മുന്നില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (18:59 IST)
അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് മിനിലോറിക്ക് മുന്നില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് നരിക്കുനി കാരുകുളങ്ങര താഴെകരുവന്‍ സത്യന്റെ ഭാര്യ ബിനില(41) ആണ് മരിച്ചത്. ബാലുശേരി കൊട്ടാരമുക്കിലാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്നിടിച്ച കാര്‍ നിര്‍ത്താതെ പോയി. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് ബിനില തെറിച്ച് മിനിലോറിക്ക് മുന്നില്‍ വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിനിലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :