സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 ഡിസംബര്‍ 2021 (16:36 IST)
പൂജക്കിടെ പശു സ്വര്‍ണമാല വിഴുങ്ങി. ഉത്തര കര്‍ണാടകയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ദീപാവലിയുമായി ബന്ധപ്പെട്ട പശുപൂജയിലാണ് സ്വര്‍ണം പശു വിഴുങ്ങിയത്. ഹീപനഹള്ളിയിലെ ശ്രീകാന്ത് ഹെഗ്‌ഡെ എന്നയാളുടെ പശുവാണ് പൂജക്കിടെ അലങ്കാരമായി കിട്ടിയ വിഴുങ്ങിയത്. പശുപൂജയില്‍ പശുവിനെ അലങ്കരിച്ച് ദൈവികമായി കാണുന്ന രീതിയാണ് ഉള്ളത്. സ്വര്‍ണമാലയും അണിയിക്കാറുണ്ട്. എന്നാല്‍ പൂജയ്ക്കുശേഷം ഇവരുടെ 20 ഗ്രാമിന്റെ സ്വര്‍ണമാല കാണാതാകുകയായിരുന്നു.
പിന്നീട് പശു ഇത് വിഴുങ്ങിയതാകാമെന്ന് അനുമാനിച്ചു. സ്വര്‍ണത്തിനായി ഒരുമാസത്തോളം കാത്തു. പശുവിന്റെ വയറ്റില്‍നിന്ന് സ്വര്‍ണം വരാത്തതിനാല്‍ കുടുംബം ഒരു വെറ്റിനറി ഡോക്ടറിന്റെ സഹായം തേടുകയായിരുന്നു. മെറ്റര്‍ ഡികറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ പശുവിന്റെ വയറ്റില്‍ സ്വര്‍ണം ഉള്ളതായി കണ്ടെത്തി. ഒടുവില്‍ ഓപ്പറേഷന്‍ നടത്തി സ്വര്‍ണം പുറത്തെടുത്തു.