1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus One Seat Education

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി 79 അധിക ബാച്ചുകള്‍; ഹ്യുമാനിറ്റീസിനുമാത്രം 49 ബാച്ചുകള്‍

Plus One Seat
സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി 79 അധിക ബാച്ചുകള്‍ അനുവദിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയന്‍സ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാല്‍പ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.
 
ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകള്‍ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പൂജക്കിടെ പശു സ്വര്‍ണമാല വിഴുങ്ങി, പിന്നീട് നടന്നത്!