അമ്മയും മകളും കത്തിക്കുത്തേറ്റ് മരിച്ച നിലയില്‍

ന്യൂഡല്‍ഹി| Last Modified വെള്ളി, 23 മെയ് 2014 (12:30 IST)
അമ്മയെയും മകളെയും കത്തിക്ക് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ തിലക് നഗര്‍ പ്രദേശത്താണ് കൊലപാതകം നടന്നിരിക്കുന്നത്.

45കാരിയായ ജസ്ബീര്‍ കൌര്‍ മകളായ പ്രഭാജോത്(19) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇരുവരുടെയും ശരീരത്തില്‍ മര്‍ദ്ദനത്തിന്റെയും കൂടാതെ വയറിലും പുറത്തും കത്തിക്ക് നിരവധി തവണ കുത്തിയ പാടുകളുമുണ്ട്.

സ്ത്രീയുടെ മകനും കത്തിക്ക് കുത്തേറ്റ് വീടിനുള്ളില്‍ ഉണ്ടായിരുന്നു. അയല്‍‌വാസികള്‍ ഇവരുടെ വീടിനുള്ളില്‍ വന്നപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ജീവനുള്ള മകനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി എട്ട് മണിയോടെ കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :