തിരുവനന്തപുരം|
Last Modified ചൊവ്വ, 20 മെയ് 2014 (18:02 IST)
തിരുവനന്തപുരത്ത് തോക്കുമായി പിടിയിലായ ആന്ധ്രക്കാര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പൊലീസ്.
ആന്ധ്രയില്‍ കൊലപാതകം നടത്തിയ ശേഷം കടന്നവരാണ് ഇവരെന്ന് തിരുവനന്തപുരം സിറ്റി
പൊലീസ് കമ്മിഷണര്‍
എച്ച് വെങ്കിടേഷ് പറഞ്ഞു.
സുമേഷ്, സോമയ്യ, ജലേഷ്, രതീഷ്, കുമാരസ്വാമി, അജേഷ് എന്നിവരാണ്
തിരുവനന്തപുരത്ത് ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. നല്‍ഗുണ്ട ജില്ലയിലെ കൊമ്പൂരി രാമുലു കൊലക്കേസ് പ്രതികളാണ് ഇവരെന്നാണ്
സൂചന.
മുമ്പ് നക്സലുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ആയുധം കൈവശം വെച്ചതാണെന്നുമാണ് ഇവര്‍ പൊലീസില്‍ നല്‍കിയ മൊഴി. ആന്ധ്ര വാറംഗല്‍ സ്വദേശികളാണ് പിടിയിലായവര്‍. ഇവരില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ എആര്‍ ക്യാംപിലേക്ക് മാറ്റി.