അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയില്‍ നവജാതശിശുക്കള്‍ മരിച്ച സംഭവം: രണ്ടു നേഴ്സുമാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു
- വാട്ട്സ് ആപ്പിനും ടെലഗ്രാമിനും ബദലായി കേന്ദ്ര സർക്കാരിന്റെ 'സന്ദേശ്'
- അടിയന്തര ഉപയോഗത്തിന് നേപ്പാളില്‍ ചൈനയുടെ സിനോഫാം കൊവിഡ് വാക്സിന് അനുമതി
- എന്ത് കരാർ ? ആരൊപ്പിട്ടു ? പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ
- മഹാരാഷ്ട്ര ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് ഒരുകോടിയിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു
രാജ്യത്ത് ഒരുകോടിയിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു. ഇതുവരെ 1,01,88,007 പേരാണ് വാക്സിന് സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,58,674 പേരാണ് വാക്സിന് രാജ്യത്ത് സ്വീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷനാണ് രാജ്യത്ത് നടക്കുന്നത്.
കഴിഞ്ഞ ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 13,193 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഒന്പതുലക്ഷ കടന്നു. 1,09,63,394 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും രോഗമുക്തരുടെ എണ്ണം കുറവാണ്. 10,896 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.