ശ്രീനു എസ്|
Last Modified വെള്ളി, 19 ഫെബ്രുവരി 2021 (11:48 IST)
അടിയന്തര ഉപയോഗത്തിന് നേപ്പാളില്‍ ചൈനയുടെ സിനോഫാം കൊവിഡ് വാക്‌സിന് അനുമതിയായി. നേപ്പാള്‍ അംഗീകാരം നല്‍കുന്ന രണ്ടാമത്തെ വാക്‌സിനാണ് ചൈനയുടെ സിനോഫാം. നേരത്തേ ഇന്ത്യന്‍ വാക്‌സിനായ കൊവിഷീല്‍ഡിന് നേപ്പാള്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യ 10 ലക്ഷം ഡോസ് കൊവിഡ് വാക്‌സിനായിരുന്നു നേപ്പാളിന് സൗജന്യമായി നല്‍കിയത്. അതേസമയം ഗ്രാന്റ് അടിസ്ഥാനത്തില്‍ അഞ്ചുലക്ഷം ഡോസ് വാക്‌സിനാണ് ചൈന നല്‍കുന്നത്.
അതേസമയം നേപ്പാള്‍ 20ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുമെന്ന് നേപ്പാള്‍ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠി പറഞ്ഞു. ഡോസിന് നാലു ഡോളര്‍ നല്‍കിയാണ് വാങ്ങുന്നത്. ഇതേ വില നല്‍കിയാണ് ബംഗ്ലാദേശും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ വാങ്ങിയത്. നല്ല വിലയ്ക്കാണ് വാക്‌സിന്‍ ലഭിച്ചത്. ഈ അവസരം പാഴാക്കില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.