24 മണിക്കൂറിനിടെ ഒരു ലക്ഷം പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ജൂണ്‍ 2020 (07:35 IST)
ലോകത്ത് കൊവിഡ് വ്യപനത്തനത്തിൽ ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം പിന്നീട്ടു. 73,16,820 പേർക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 4,13,625 പേർ രോഗബാധയെ തുടർന്ന് മരിച്ചു. 54,022 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അമേരിക്കയിൽ ഇന്നലെ മാത്രം 17,135 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 20,45,549 പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ബ്രസീസിൽ രോഗബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിന് അടുത്തെത്തി. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. യൂറോപ്പിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതായാണ് കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :