വന്ദേഭാരത് മൂന്നാംഘട്ടം ആരംഭിച്ചു, യുഎഇയിൽനിന്നും കേരളത്തിലേയ്ക്ക് 53 വിമാനമങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ജൂണ്‍ 2020 (08:33 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെയും പ്രവാസികളെയും നാട്ടിലെത്തിയ്ക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചു. ജൂൺ മുപ്പത് വരെയാണ് മൂന്നാം ഘട്ടം ഷെഡ്യൂൺ ചെയ്തിരിയ്ക്കുന്നത്. 53 വിമാനങ്ങളാണ് യുഎഇയിൽനിന്നും കേരളത്തിലെത്തുക. ദുബായിൽനിന്നും 27ഉം അബുദാബിയിൽനിന്നും 26ഉം വിമാനങ്ങളാണ് ഉണ്ടാവുക.

ദുബായിൽനിന്നും കൊഴിക്കോട്ടേയ്ക് എക്സ്പ്രെസ് എട്ട് തവണ സർവീസ് നടത്തും. തിരുവനന്തപുരത്തേയ്ക്ക് ഒൻപത്, എറണാകുളത്ത് ഏഴ്, കണ്ണൂരിലേയ്ക്ക് മൂന്ന് എന്നിങ്ങനെയാണ് മറ്റു വിമാനത്താവളങ്ങളിലേയ്ക്കുള്ള സർവീസുകൾ. അബുദാബിയിൽനിന്നും കോഴിക്കോട്ടേയ്ക് പത്ത് സർവീസ് നടത്തും, എറണാകുളം, തിരുവനന്തപുരം വിമാനത്തവളങ്ങളിലേയ്ക്ക് ഏഴ് വീതവും കണ്ണൂരിലേയ്ക്ക് രണ്ട് തവണയും സർവിസ് ഷെഡ്യൂൺ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :