ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയെന്ന് മോഹന്‍ ഭാഗവത്

മുംബൈ| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (10:36 IST)
ഹിന്ദു രാഷ്ട്രമാണെന്നും ഇന്ത്യയുടെ സത്വം ഹിന്ദുത്വമാണെന്നും ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്.
മുംബൈയില്‍ വി എച്ച് പിയുടെ സുവര്‍ണ്ണ ജൂബലി ആഘോഷത്തിന്റെ ഉദ്ഘാടനത്തിലാണ്
മോഹന്‍ ഭാഗവത് പ്രസ്താവന നടത്തിയത്.
അടുത്ത അഞ്ച് വര്‍ഷം ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കാന്‍ യത്നിക്കണം. എല്ലാ ഹിന്ദുക്കളും ഒരേ സ്ഥലത്തു നിന്ന് വെള്ളം കുടിക്കുകയും ഒരേ സ്ഥലത്ത് പ്രാര്‍ഥിക്കകയും
ഒരേ സ്ഥലത്തു ചിതയൊരുക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകണം ബാഗവത് പറഞ്ഞു.

നേരത്തെ കഴിഞ്ഞ ആഴ്ച കട്ടക്കില്‍ വച്ച് ഇംഗ്ളണ്ടിലുള്ളവരെ
ഇംഗ്ളീഷുകാരെന്നും ജര്‍മനിയിലുള്ളവരെ
ജര്‍മന്‍കാരെന്നും വിളിക്കുന്നതുപോലെ ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :