അനുബന്ധ വാര്‍ത്തകള്‍
- World Wildlife Day 'Vantara': റിലയന്‍സിന്റെ മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി
- എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി
- രാജ്യത്തെ നഗരങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ
- ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല
- ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!
രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍; ചെലവായത് 260 കോടി രൂപ
രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍. ഇതിനായി ചെലവായത് 260 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കാണിത്. മോദി നടത്തിയതില്‍ ഏറ്റവും വലിയ ആഡംബര യാത്ര 2023 ജൂണ്‍ അമേരിക്കയിലേക്ക് പോയതാണ്.
22 കോടി രൂപയാണ് ഇതിനായി ചെലവായത്. 2024 ഡിസംബറില്‍ അമേരിക്കയില്‍ പോയതിന് 15 കോടി രൂപയും ചെലവായി. പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിന്റെ ഗതാഗതം, സുരക്ഷ, സ്ഥലം സന്ദര്‍ശിക്കുന്നതിന്റെ ചെലവ് എന്നിവയെല്ലാം കണക്കിലെടുത്താണ് ഇത്രയും തുക.