മോഡിയുടെ നയമെന്തായിരിക്കും?

ന്യൂഡല്‍ഹി| VISHNU.NL| Last Updated: തിങ്കള്‍, 4 ഓഗസ്റ്റ് 2014 (13:58 IST)

 
അതേ സമയം ലോക്സഭയിലെ പ്രതിപക്ഷ സ്ഥാനത്തില്‍ മോഡിയുടെ തീരുമാനമെന്താണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായാണ് മോഡി ജനങ്ങളോട് വൊട്ട് ചോദിച്ചത്. എന്നാല്‍ അത്ര പെട്ടന്ന് കോണ്‍ഗ്രസിനേ തൂത്തെറിയാന്‍ മോഡി മുതിര്‍ന്നേക്കില്ല.

കാരണം പ്രാദേശിക കക്ഷികളെ ക്ഷയിപ്പിച്ച് കൊണ്ടുമാത്രമേ കോണ്‍ഗ്രസിനേ ഒഴിവാക്കാന്‍ സാധിക്കു എന്ന് മറ്റാരേക്കാളും അദ്ദേഹത്തിന് നന്നായി അറിയാം. അല്ലെങ്കില്‍ ബിജെപി വിരുദ്ധ വൊട്ടുകള്‍ കോണ്‍ഗ്രസ് ഇല്ലാതാകുമ്പോള്‍ മറ്റ് കക്ഷികള്‍ നേടി അവര്‍ കരുത്തരായി മാറും.

ഇന്ന് പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസ് ഒറ്റപ്പെട്ടാണിരിക്കുന്നത്. തൃണമൂല്‍കോണ്‍ഗ്രസ്, എഐഎഡിഎംകെ, എന്‍സിപി എന്നീ പ്രധാന പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ബിജെപിയോടുള്ളതിനേക്കാള്‍ എതിര്‍പ്പ് കോണ്‍ഗ്രസ്സിനോടാണ്. അതുകൊണ്ട് ബിജെപിക്കെതിരെ സഭയില്‍ ഒരു ഏകോപനമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് ബലഹീനമാണ്.

അപ്പോള്‍ കോണ്‍ഗ്രസ് മോഡിക്ക് ബിജെപിയിലേക്ക് വരുന്ന പ്രതിപക്ഷ ആക്രമണങ്ങള്‍ വഴിതിരിക്കാനുള്ള ഫലപ്രദമായ സേഫ്റ്റി വാല്‍‌വ് കൂടിയാണ്. ഇത്തരം നയങ്ങളും രീതികളുമാണ് മോഡിയേ സമീപ കാലത്ത് ഇന്ത്യ കണ്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഒരേ സമയം ഇടതുപക്ഷവും വലതുപക്ഷവുമായി പ്രവര്‍ത്തിക്കുന്ന രീതി ആശങ്കയിലാക്കുന്നത് ഇടത് പാര്‍ട്ടികളെ തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :