ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
തിങ്കള്‍, 4 ഓഗസ്റ്റ് 2014 (13:58 IST)
ആരാണ് മോഡി എന്താണ് ഈ സര്‍ക്കാരിന്റെ നയങ്ങള്‍ ആര്‍ക്കും പിടി നല്‍കാതെ മുന്നോട്ട് പോകുന്ന മോഡി എന്ന വ്യക്തിത്വം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ സാമ്പത്തിക നിരീക്ഷകരെ കുഴക്കുന്ന പ്രഹേളിക മാത്രമാണ്. ഗുജറാത്ത് വംശഹത്യയുടെ ആരോപണവിധേയന്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായി. കോണ്‍ഗ്രസിനേക്കാള്‍ വലിയ വലതുപക്ഷക്കാരനെന്ന് ഇടത് മധ്യവര്‍ഗ്ഗങ്ങള്‍ ആരോപിക്കുമ്പോളും അത്രക്കങ്ങ് വലത് പക്ഷപാതിയല്ല എന്ന് പ്രവൃത്തികൊണ്ട് തെളിയിക്കുന്ന പ്രതിഭാസം.
ഇതോക്കെ പറയാന്‍ കാരണം
ഡബ്ല്യുടിഒ കരാറിനേ ചൊല്ലി ലോക പൊലീസായ അമേരിക്കയോട് ഒന്നു പോ അമേരിക്കേ എന്ന് പറഞ്ഞ തന്റേടമാണ്. വികസനത്തിലേക്ക് കുതിക്കുവാന്‍ മോഡി സര്‍ക്കാരില്‍ നിന്ന് യുപിഎ സര്‍ക്കാറിനേക്കാള്‍ ശക്തമായ വലതുപക്ഷ സമീപനമുണ്ടാകും എന്നാണ് ലോക സമ്പന്ന രാജ്യങ്ങള്‍ കരുതിയിരുന്നത്.
പൊതു ബജറ്റിലും റെയില്‍വേ ബജറ്റിലും ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഡബ്ല്യുടിഒ വ്യാപാരക്കരാര്‍ നിരാകരിച്ചുകൊണ്ടുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ ലോക രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് അമേരിക്കക്ക് ഞെട്ടല്‍ മാത്രമല്ല അമ്പരപ്പും കൂടിയാണ് ഉണ്ടായത്.
രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സുഗമമാക്കുക, സുതാര്യത ഉറപ്പാക്കുക, കസ്റ്റംസ് തടസ്സങ്ങള്‍ കുറയ്ക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയെ ലക്ഷ്യമാക്കിയുള്ളതാണ് വ്യാപാരസൗകര്യ കരാര്‍. എന്നാല്‍ ഇന്ത്യയിലേ സാധാരണക്കാരനെ മറന്നുകൊണ്ടുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് മോഡി ഇന്ത്യ സന്ദര്‍ശിച്ച അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്ക് നല്‍കിയത്.
കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിലൂടെ തെറ്റായ സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്ന് പറഞ്ഞാണ് ഇദ്ദേഹം പിന്നീട് മടങ്ങിപ്പോയത്. ഭക്ഷ്യസബ്‌സിഡി കാര്യത്തില്‍ ശാശ്വത പരിഹാരം ഉറപ്പുവരുത്താതെ വ്യാപാരസൗകര്യ കരാര്‍ ഒപ്പിടാനാവില്ല എന്ന നിലപാടാണ് ഏതാനും ദിവസമായി ജനീവയിലും ജോണ്‍ കെറിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലും നടന്ന ചര്‍ച്ചകളില്‍ ഇന്ത്യ സ്വീകരിച്ചത്.
കരുത്തുറ്റ രാജ്യത്തിന്റെ ശബ്ദം.....