1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. modi, rahul gandhi, dig vijay sing

ചെണ്ടകൊട്ടി വയലിന്‍ മീട്ടി നടക്കുന്ന മോഡി സര്‍ക്കാര്‍ കര്‍ഷക വിരോധി: ദിഗ്‌വിജയ് സിംഗ്

മോഡി
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത്. മോഡി സര്‍ക്കാര്‍ കര്‍ഷക വിരോധിയാണെന്നും  മോഡിക്ക് രാഹുല്‍ ഗാന്ധി ശക്തനായ എതിരാളിയാകുമെന്നുമാണ് ദിഗ്വിജയ് സിഗ് പറഞ്ഞത്.  മോഡി സര്‍ക്കാര്‍ കിസാന്‍ വിരോധിയാണെന്ന് ഒരു വര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ജപ്പാന്‍ മുതല്‍ മംഗോളിയ വരെ ചെണ്ടകൊട്ടി, വയലിന്‍ മീട്ടി പ്രധാനമന്ത്രി നടക്കുമ്പോള്‍ രാജ്യത്ത് കാര്‍ഷിക പ്രതിസന്ധി ദിവസവും വര്‍ധിച്ചു വരികയാണ്, രാഹുൽ ഗാന്ധി പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതോടെ മോഡിക്ക് മുഖ്യ എതിരാളിയായി മാറും- അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ മുഖ്യസ്ഥാനത്ത് എത്തുന്നതോടെ രാഹുലിന് കൂടുതൽ മുന്നേറാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷകരുടെ ദുരവസ്ഥ, അമേഠി ഫുഡ് പാർക്ക് റദ്ദാക്കിയ നടപടി, നെറ്റ് ന്യൂട്രാലിറ്റി തുടങ്ങി വിഷയങ്ങളിൽ രാഹുൽ ഗാന്ധി സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കാൻ പോകുന്ന രാഹുൽ ഗാന്ധിക്ക് മുതിർന്ന നേതാവായ ദിഗ് വിജയ് സിങ് മികച്ച പിന്തുണയാണ് നൽകുന്നത്.
About Writer
VISHNU N L