മോഡി 24 ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 19 മെയ് 2014 (15:47 IST)
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 24 ന് ചെയ്തേക്കുമെന്ന് സൂചന. മെയ് 24 ശനിയാഴ്ച ഏകാദശി ദിവസമായതിനാല്‍ അന്ന് സത്യപ്രതിജ്ഞചെയ്യുന്നത് എന്തുകൊണ്ടും ഉത്തമമായിരിക്കുമെന്നാണ് മോഡിയോട് ജ്യോതിഷികള്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇതേപ്പറ്റി ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് ഉണ്ടാകുക. നാള ബിജെപി പാര്‍ലമെനറി യോഗവും എന്‍ഡി‌എ യോഗവും മോഡിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. യോഗത്തിനു ശേഷം നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും

മോഡിക്കൊപ്പം പ്രധാനപ്പെട്ട ചില നേതാക്കള്‍ മാത്രമായിരിക്കും സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കുക. ജൂണ്‍ ആദ്യവാരമായിരിക്കും വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :