ജനനം: മെയ് 16, പേര്:നരേന്ദ്ര, മോഡി

ഇന്‍ഡോര്‍| VISHNU.NL| Last Modified തിങ്കള്‍, 19 മെയ് 2014 (12:36 IST)
മെയ്‌ 16ന്‌ ബിജെപിയുടെ ചരിത്രത്തിലെ തന്നെ തിളക്കമാര്‍ന്ന ദിനമാണ്. അന്നു തന്നെയാണ് രാജ്യത്തിന്റെ 30 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത്. മോഡി പ്രഭാവത്തില്‍ ബിജെപി തിളങ്ങി നില്‍ക്കുമ്പോള്‍ ഇന്‍ഡോറിലെ ആശുപത്രിയില്‍ ഒരു സാധാരണ പ്രസവം നടന്നു.

എന്നാല്‍ സാധാരണമായിരുന്ന സംഭവം ഇന്ന് നാട്ടുകാരുടെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. മറ്റൊന്നുമല്ല ഇന്‍ഡോറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പിറന്ന ഇരട്ട കുട്ടികള്‍ക്ക്‌ പേരിടാന്‍ മാതാപിതാക്കളുടെ നാവിന്‍‌തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണത് മോഡിയുടെ നാമമാണ്.

പിന്നൊന്നും അവര്‍ ആലോച്ചില്ല.
മോഡിയോടുള്ള കടുത്ത ആരാധനയില്‍ അവര്‍ കുട്ടികള്‍ക്ക്‌ പേരിട്ടു നരേന്ദ്രനെന്നും മോഡിയെന്നും. കുട്ടികള്‍ ജനിച്ച ദിവസമായ മെയ്‌ 16 നെ ഒരു ദിവ്യ ദിനമായാണ്‌ കാണുന്നതെന്നും കുമാവത്‌, ആരതി ദമ്പതികള്‍ പറഞ്ഞു. മോദിയുടെ പേര്‌ നല്‍കിയതിലൂടെ ജീവതത്തിലെ മുന്‍പോട്ടുള്ള കുട്ടികളുടെ വഴികള്‍ വിജയകരമാകുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :