ന്യൂഡല്‍ഹി|
Last Modified ശനി, 17 മെയ് 2014 (16:12 IST)
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തതായി പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആരായിരിക്കണമെന്നതില്‍ തര്‍ക്കമില്ല.
മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഈ മാസം 20ന് എന്‍ഡിഎ യോഗം ചേരും.
21ന് മോഡിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന വാര്‍ത്ത ഊഹാപോഹം മാത്രമാണ്. പാര്‍ട്ടി ഇത്തരത്തില്‍ ദിവസം നിശ്ചയിട്ടില്ല.
സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിനെതിരെ ബിജെപിക്കാല്ലാതെ മറ്റാര്‍ക്കും ഇത്രയും വലിയൊരു മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവിജയമാണിതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.