ഞാന്‍ താണ ജാ‍തിക്കാരനാണെന്ന് മോഡി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 6 മെയ് 2014 (15:06 IST)
പ്രിയങ്ക ഗാന്ധിക്കു മറുപടിനല്‍കാനായി ഒടുവില്‍ ജാതിക്കാര്‍ഡിറക്കി കളിക്കാന്‍ മോഡിയും തന്റെ ജാതിയെ കരുവാക്കുന്നു. തന്റെ പിതാവ്‌ രാജീവ്‌ ഗാന്ധിയെ അമേത്തിയില്‍ അപമാനിച്ച മോദി തരംതാണ രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധിക്ക് മറുപടി നല്‍കുകയായിരുന്നു മോഡി.

കഴിഞ്ഞ 40 വര്‍ഷമായി ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേഠിയില്‍ പ്രാചാരണാത്തിനിടെ മോഡി ആരോപിച്ചിരുന്നു. അമേഠി നേരത്തെ രാജീവ് ഗാന്ധിയുടെ മണ്ഡലമാ‍യിരുന്നു. ഇതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്.

താന്‍ താണജാതിക്കാരനാണെന്നാണ്‌ പ്രിയങ്ക വധേരയുടെ പ്രസ്താവനയ്ക്ക്‌ മറുപടിയായി മോദി പറഞ്ഞത്‌. താന്‍ താണ ജാതിക്കാരനായതുകൊണ്ടാണ്‌ തന്റെ രാഷ്ട്രീയത്തെ തരംതാണതായി ചിത്രീകരിക്കുന്നതെന്നാണ്‌ മോദി ട്വിറ്ററില്‍ പ്രതികരിച്ചത്‌. പിന്നോക്കസമുദായങ്ങളിലെ ജനങ്ങളുടെ ത്യാഗങ്ങളും രക്തസാക്ഷിത്വവുമാണ്‌ രാജ്യത്തെ ഉയര്‍ത്തിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :