മോഡിയുടെ റാലിയില്‍ ശ്രീരാമന്റെ ചിത്രം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ഫൈസാബാദ്| Last Modified തിങ്കള്‍, 5 മെയ് 2014 (17:46 IST)
നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

അയോധ്യയിലെ തര്‍ക്ക ഭൂമി ഉള്‍പ്പെടുന്ന പ്രദേശമാണ് ഉത്തര്‍ പ്രദേശിലെ ഫൈസാബാദ്. ഫൈസാബാദില്‍ മോഡി പങ്കെടുത്ത റാലിയിലാണ് ഹിന്ദു ദേവനായ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചത്.

തെരഞ്ഞെടുപ്പില്‍ മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. എന്നാല്‍ മോഡി പങ്കെടുത്ത യോഗത്തില്‍ ശ്രീരാമന്റെയും ഒരു ക്ഷേത്രത്തിന്റെയും ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. യോഗത്തില്‍ ശ്രീരാമന്റെ പേര് മോഡി ഉപയോഗിച്ചതും വിവാദമായിട്ടുണ്ട്.

അഴിമതിക്കെതിരെ ജീവിതമുടനീളം പൊരുതുമെന്ന് രാമന്റെ ഭൂമിയില്‍വെച്ച് ഉറപ്പുനല്‍കുന്നതായി മോഡി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ അജണ്ടയിലുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :