ജയ്പൂര്‍|
jibin|
Last Modified ചൊവ്വ, 6 മെയ് 2014 (11:26 IST)
ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ലഭിച്ച ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു.
എന്നാല്‍ കോടതിയുടെ സമ്മതത്തോടെ എന്‍എസ് കാസ്‌ലിവല്‍ ഇന്ന് ഫലം പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഐപിഎല്ലിലെ ക്രമക്കേടുകളെ തുടര്‍ന്ന് ഈ ഫല പ്രഖ്യാപനം സുപ്രീം കോടതി തടയുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ 33 വോട്ടുകളില്‍ 25 വോട്ട് നേടിയാണ് ലളിത് മോഡി തിരിച്ച് വന്നത്.