ന്യൂഡല്‍ഹി|
Last Modified ശനി, 1 നവംബര്‍ 2014 (09:52 IST)
സാര്‍ക്ക് ഉച്ചകോടിക്ക് പങ്കെടുക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തില്ല. നിലവില്‍ കൂടിക്കാഴ്ചയ്ക്ക് യാതൊരു പദ്ധതിയുമില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു കൂടിക്കാഴ്ചക്ക് പാകിസ്ഥാന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുകയാണ്. നിരവധി തവണയായി പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരേ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നു.
ഇരു ഭാഗങ്ങളിലും ഓട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ജീവഹാനിയുണ്ടാവുകയും ചെയ്തു. കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നാണ് പാകിസ്താന്റെ നിലപാട്. എന്നാല്‍ പ്രശ്‌നത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.