ന്യൂഡല്‍ഹി|
Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (19:09 IST)
മുണ്ട് മുറുക്കി ഉടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശം. സാമ്പത്തികക്കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ആഡംബരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വച്ച് പരിപാടികള്‍ നടത്തുന്നത് ഒഴിവാക്കണം. ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റുകള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ജിഡിപിയുടെ 4.1 ശതമാനത്തില്‍ സാമ്പത്തികക്കമ്മി കുറച്ചു കൊണ്ടു വരാനാണ് സര്‍ക്കാരിന്റെ തീരുമാനം. യാത്രകള്‍ പരമാവധി ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗപ്പെടുത്താനും നിര്‍ദ്ദേശമുണ്ട് .
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വാഹനങ്ങള്‍ , പ്രതിരോധ സേനയ്ക്കാവശ്യമായ വാഹങ്ങള്‍ എന്നിവ വാങ്ങുന്നതിന് തടസ്സമില്ല . അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കി എന്നാല്‍ പ്രവര്‍ത്തനത്തില്‍ കുറവുകളുണ്ടാകാതെ മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.