മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പമെന്ന് ശിവസേന

 മഹാരാഷ്ട്ര , നരേന്ദ്ര മോഡി , ബിജെപി , ശിവസേന , അമിത് ഷാ
മുംബൈ| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (11:58 IST)
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ആരെ പരിഗണിച്ചാലും പിന്തുണയ്ക്കുമെന്ന് ശിവസേന. അതേസമയം ഈ കാര്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് അന്തിമ തീരുമാനം വ്യക്തമാക്കുമെന്നാണ് അറിയുന്നത്.

പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിച്ചാലും പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവില്‍ ഉയര്‍ത്തിക്കാട്ടുന്ന നിതിന്‍ ഗഡ്ഗരിയെയും ദേവേന്ദ്ര ഫദ്നവിസിനെയും കുറിച്ചുള്ള നിലപാടും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഫദ്നവിസിനേക്കാള്‍ പരിചയമുള്ള നേതാവാണ് നിതിന്‍ ഗഡ്ഗരി. എന്നാല്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ ആവശ്യമുണ്ട്. കേന്ദ്ര മന്ത്രി സഭയില്‍ വളരെ പ്രധാനപ്പെട്ട ഒരാളാണ് അദ്ദേഹമെന്നും പറയുന്നു.

മഹാരാഷ്ട്രയ്ക്ക് കരുത്തനും പ്രതിഭാശാലിയുമായ നേതാവിനെയാണ് ആവശ്യം. അതിനാല്‍ ശിവസേന ഹിന്ദുക്കളെ ഗുജറാത്തി, സിന്ധി, ഉത്തരേന്ത്യന്‍ എന്നിങ്ങനെ വേര്‍തിരിച്ച് കാണുന്നില്ല. എല്ലാം ഹിന്ദുക്കളാണ്. ഞങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :