വാഷിംഗ്‌ടണ്‍|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (14:37 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശുചിത്വ ഭാരതം പദ്ധതിക്ക് യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ അഭിനന്ദനം. പൊതു ശുചിത്വ നിലവാരം ഉയര്‍ന്നില്ലെങ്കില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളും പെണ്‍കുട്ടികളുമാണ്.
ആഗോള സാമ്പത്തിക രംഗത്തിന് കരുത്ത് പകരാന്‍ സ്ത്രീകളുടെ പങ്കാളിത്തം നരേന്ദ്രമോഡി ആഹ്വാനം ചെയ്തതും പ്രശംസ അര്‍ഹിക്കുന്നുവെന്നും ഹിലാരി വ്യക്തമാക്കി. നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഹിലാരി ക്ലിന്റനും ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരതപദ്ധതിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായതെന്നും ഹിലാരി ക്ലിന്റണ്‍ പറഞ്ഞു.