ദേശീയ പതാകയില്‍ ഒപ്പിട്ടു; മോഡി വിവാദത്തില്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (11:04 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാജ്യത്ത് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ദേശീയ പതാകയില്‍ മോഡി ഒപ്പിട്ടു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമ്മാനിക്കാനായി കൊണ്ടുപോയ ദേശീയ പതാകയിലാണ് മോഡിയുടെ കയ്യോപ്പുള്ളത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയകളിലൂടെ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
ദേശീയപതാകയില്‍ എഴുതുന്നതിലൂടെ നരേന്ദ്രമോഡി പതാകയെ അപമാനിച്ചതായാണ് ആരോപണം. 1971 ലെ നാഷണല്‍ ഓണര്‍ ആക്ട് പ്രകാരവും ഇത് കുറ്റകരമാകുമെന്നാണ് ആരോപണം.

എന്നാല്‍ ഈ പതാക് ഒബാമയ്ക്ക് കൈമാറുന്നത് മോഡിയല്ല. പകരം പ്രസിദ്ധ ഷെഫായ വികാസ് ഖന്നയാണ് പതാക കൈമാറുക. മോഡിയുടെ കയ്യൊപ്പോടുകൂടിയ പതാക് എപ്രകാരമാണ് ഖന്നയുടെ കയ്യിലേത്തിയെതൂന്‍ ഏത് സാഹചര്യത്തിലാണ് പതാകയില്‍ ഒപ്പിട്ടതെന്നും വ്യക്തമല്ല. എന്നാല്‍ ഇതേപ്പറ്റി സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :