ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (10:51 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മീയ ഗുരുവും വേദാന്തപണ്ഡിതനുമായ സ്വാമി ദയാനന്ദ സരസ്വതി (85)
സമാധിയായി. ഉത്തരാഖണ്ഡിലെ ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.
വൃക്കരോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനായിരുന്ന സ്വാമി തമിഴ്‌നാട്ടിലെ കുംഭകോണത്തിലുള്ള മഞ്ചക്കുടി എന്ന അഗ്രഹാരത്തില്‍ ഗോപാലയ്യര്‍, വാലാംബാള്‍ ദന്പതിമാരുടെ മകനായി 1930 ആഗസ്ത് 15നാണ്
ജനിച്ചത്. നടരാജന്‍ എന്നായിരുന്നു ആദ്യപേര്.
1962ല്‍
ചിന്മയാനന്ദ സ്വാമിയില്‍നിന്ന് സന്ന്യാസം സ്വീകരിച്ചു.
ബ്രഹ്മസൂത്രം, ന്യായശാസ്ത്രം, പാണിനീയ വ്യാകരണം എന്നീ വിഷയങ്ങളില്‍ അഗാധ പണ്ഡിതനാണ്. ചിന്മയാനന്ദ സ്വാമിയുടെ സെക്രട്ടറിയും 'തപോവന്‍ പ്രസാദ്' എന്ന പേരിലറിയപ്പെടുന്ന മാസികയുടെ ആദ്യകാല എഡിറ്ററായും
പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ സൈലോസ് ബര്‍ഗ്,ഋഷികേശ്, ആനക്കട്ടി എന്നിവിടങ്ങളിലെ
വേദാന്തപഠനത്തിനുള്ള ആര്‍ഷവിദ്യാഗുരുകുലങ്ങള്‍ സ്ഥാപിച്ചത് ദയാനന്ദ സരസ്വതിയായിരുന്നു.