ന്യൂഡല്‍ഹി|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (19:56 IST)
ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനായി അമേരിക്കയുമായി 250 കോടി ഡോളറിന്‍റെ കരാറാണ് ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. 22 അപാച്ചേ അറ്റാക്ക് ഹെലികോപ്റ്ററുകളും 15 ചിനോക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളുമാണ് ഇന്ത്യ വാങ്ങുന്നത്.
സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റിയാണ് യു എസുമായി ഹെലികോപ്റ്റര്‍ കരാറിന് അനുമതി നല്‍കിയത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുള്ള ഹെലികോപ്റ്ററുകളാണ് അപാച്ചേകള്‍. ഹെലികോപ്റ്ററുകള്‍ കൂടാതെ റഡാറുകളും യുദ്ധത്തിനുപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനും കരാറായിട്ടുണ്ട്.
ചിനോക്കില്‍ ട്വിന്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. യുദ്ധമുഖത്ത് ഏറ്റവും പ്രയോജനപ്രദമായ ഹെലികോപ്റ്ററാണിത്. 315 km/h ആണ് ഈ ഹെലികോപ്റ്ററിന്‍റെ വേഗത.
രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന അപാചെയാകട്ടെ ഫോര്‍ബ്ലേഡ് - ട്വിന്‍ ടര്‍ബോഷാഫ്റ്റ് അറ്റാക്ക് ഹെലികോപ്ടറാണ്. ഏറ്റവും മികച്ച നൈറ്റ് വിഷന്‍ സിസ്റ്റമാണ് വലിയ പ്രത്യേകത.