സിലിക്കണ്‍ വാലി|
JOYS JOY|
Last Updated:
വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (15:04 IST)
അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സിലിക്കണ്‍ വാലിയിലേക്ക് ഗൂഗിള്‍ സി ഇ ഒയുടെ സ്വാഗതം. യു ട്യൂബിലൂടെയാണ് ഇന്ത്യന്‍ സ്വദേശിയായ ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിചൈ മോഡിയെ സിലിക്കണ്‍ വാലിയിലേക്ക് സ്വാഗതം ചെയ്തത്. ഗൂഗിളില്‍ ഉള്ളവരും യു എസിലെ ഇന്ത്യക്കാരും പ്രധാനമന്ത്രിയുടെ യു എസ് സന്ദര്‍ശനത്തില്‍ ആവേശഭരിതരായിരിക്കുകയാണ്.
പ്രധാനമന്ത്രി മോഡിയെ സിലിക്കണ്‍ വാലിയിലേക്ക് ക്ഷണിക്കാന്‍ കഴിഞ്ഞത് താന്‍ ബഹുമതിയായാണ് കണക്കാക്കുന്നതെന്നും മോഡിയുടെ സന്ദര്‍ശനം സിലിക്കണ്‍ വാലിയില്‍ ഉള്ളവരെ കൂടുതല്‍ ഉത്സാഹഭരിതരാക്കുമെന്നും സ്വാഗതസന്ദേശത്തില്‍ പിചൈ പറഞ്ഞു.
ഇന്ത്യയിലെ ഐ ഐ ടികളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിന്നും ബിരുദം നേടി പുറത്തുവരുന്ന വിദ്യാര്‍ത്ഥികളുടെ ഉല്പന്നങ്ങള്‍ ലോകത്തെ തന്നെ മാറ്റാന്‍ കെല്പുള്ളതാണെന്നും പിചൈ പറഞ്ഞു. ഇന്ത്യയും സിലിക്കണ്‍ വാലിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.